Wed. Jan 22nd, 2025
ദുബൈ:

കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ കൊവിഡ് പരിശോധന, ക്വാറന്റൈൻ, യാത്രാവിലക്കുകൾ എന്നിവ അവസാനിപ്പിക്കണമെന്ന് അയാട്ട സർക്കാറുകളോട് ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയല്ലാതായി മാറുകയാണ്, അത് ചില രാജ്യങ്ങളിൽ മാത്രം പടരുന്ന രോഗമായി ചുരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാറുകളോട് ആവശ്യപ്പെടുന്നതെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു.