Thu. May 2nd, 2024
ന്യൂഡൽഹി:

ചാണകവും ഗോമൂത്രവും വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കാനൊരുങ്ങി നീതി ആയോഗ്​. ഇവയു​ടെ വിൽപന പ്രോൽസാഹിപ്പിക്കാനായി ഗോശാല സമ്പദ്​വ്യവസ്ഥ രൂപീകരിക്കാൻ ഒരുങ്ങുകയാണ്​ നീതി ആയോഗ്​. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗോമൂത്രത്തി​നും ചാണകത്തിനും വിപണി കണ്ടെത്തുകയാണ്​ ​നീതി ആയോഗിൻ്റെ ലക്ഷ്യം.

ഇതിനായി നീതി ആയോഗ്​ അംഗം രമേഷ്​ ചാണ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യത്തെ വിവിധ ഗോശാലകൾ സന്ദർശിച്ച്​ അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട്​ തയാറാക്കിയെന്നാണ്​ വിവരം. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും നീതി ആയോഗ്​ ഗോശാല സമ്പദ്​വ്യവസ്ഥയിലേക്കുള്ള പദ്ധതി തയാറാക്കുക.