Mon. Dec 23rd, 2024
വാഷിംങ്​ടൺ:

അമേരിക്കയിലെ മേരിലാന്‍‍ഡിൽ പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ 49കാര​ൻ്റെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തി. രണ്ടു ദിവസത്തിലധികമായി ഇയാളെ വീടിന് പുറത്ത് കാണാത്തിനാൽ പരിശോധിക്കാന്‍ ചെന്ന അയൽവാസികളാണ്​ വിഷമുള്ളതും ഇല്ലാത്തതുമായ 125 ഓളം പാമ്പുകളാൽ ചുറ്റപ്പെട്ട നിലയിൽ മൃതദേഹം തറയിൽ കിടക്കുന്നതായി കണ്ടത്​.

തുടർന്ന് പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ് വീടിനകത്ത് നിന്ന് 14 അടിയോളം വലിപ്പമുള്ള മഞ്ഞ ബർമീസ് പെരുമ്പാമ്പ് ഉൾപ്പെടെ 125 പാമ്പുകളെ കണ്ടെടുക്കുന്നത്. കൊടിയ വിഷമുള്ള മൂർഖൻ അടക്കം അയാളുടെ കൈവശമുണ്ടായിരുന്നതായി പൊലീസ്​ പറയുന്നു. അതേസമയം, മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.