Mon. Dec 23rd, 2024
ചെന്നൈ:

വിവാഹത്തലേന്ന്​ നടന്ന സൽക്കാരച്ചടങ്ങിൽ സംഘടിപ്പിച്ച ഡി ജെ പാർട്ടിയിൽ നൃത്തം ചെയ്തതിന്​ കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച്​ അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചു. സംഭവവുമായി ബന്ധപ്പെട്ട്​ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി.

കടലൂർ ജില്ലയിലെ പൻരുട്ടിയിലാണ്​ കേസിനാസ്പദ സംഭവം നടന്നത്​. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ എൻജിനീയറായ പെരിയക്കാട്ടുപാളയം സ്വദേശിയായ യുവാവും പൻരുട്ടി സ്വദേശിനിയായ യുവതിയും തമ്മിലെ വിവാഹമാണ്​ അപ്രതീക്ഷിത സംഭവത്തോടെ അലസിപ്പിരിഞ്ഞത്​. പൻരുട്ടിയിൽ വിവാഹ സൽക്കാരവും അടുത്ത ദിവസം രാവിലെ കടമ്പുലിയൂരിൽ താലികെട്ടും നടത്താനാണ്​ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്​.

വിവാഹ സൽക്കാരച്ചടങ്ങിനോടനുബന്ധിച്ച്​ നടന്ന ഡി ജെ പാർട്ടിയിൽ ബന്ധുവായ യുവാവ്​ വധുവി​ന്‍റെ തോളിൽ കൈയിട്ട്​ നൃത്തം ചെയ്തതാണ്​ പ്രതിശ്രുത വരനെ കുപിതനാക്കിയത്. പ്രകോപിതനായ വരൻ പരസ്യമായി വധുവി​​ന്‍റെ കരണത്തടിക്കുകയായിരുന്നു. ഇതോടെ വധു- വരൻമാരുടെ വീട്ടുകാർ തമ്മിൽ വാക്​തർക്കവും ബഹളവും അരങ്ങേറി.