Mon. Dec 23rd, 2024
അമേരിക്ക:

ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം. ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യുഎസ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) മൂന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

ഒമിക്രോണിനെതിരായ വാക്സിൻ സംരക്ഷണത്തെക്കുറിച്ച് യുഎസില്‍ നടത്തിയ ഏറ്റവും വലിയ പഠനമാണിത്. വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് കോവിഡ് ബാധിക്കാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യതയുണ്ടെന്നും ഗുരുതരമായ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്നും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2021 ആഗസ്ത് മുതൽ ഇതുവരെ 10 യു.എസ് സംസ്ഥാനങ്ങളിലായി പ്രവേശിപ്പിച്ച 88,000 ആശുപത്രി കേസുകളെ അധികരിച്ചായിരുന്നു ആദ്യത്തെ പഠനം.