Fri. Apr 26th, 2024
ന്യൂയോര്‍ക്ക്:

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൈക്കുഞ്ഞ് ഉള്‍പ്പെടെ ​ഗുജറാത്തി കുടുംബത്തിലെ നാലുപേര്‍ മഞ്ഞില്‍ പുതഞ്ഞു മരിച്ച സംഭവത്തിന് പിന്നാലെ അനധികൃത മനുഷ്യക്കടത്ത് തടയാനുള്ള നീക്കം ശക്തമാക്കി അമേരിക്കയും കാനഡയും.

ബുധനാഴ്ചയാണ് അമേരിക്കൻ അതിർത്തിയിൽ കാനഡയിലെ എമേഴ്‌സൺ പ്രദേശത്തിനു സമീപം മുതിര്‍ന്ന പുരുഷന്‍, സ്ത്രീ, കൗമാരക്കാരന്‍, കൈക്കുഞ്ഞ് എന്നിവരെ തണുത്തുറഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ളയിടത്ത് നിന്നാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

എമേഴ്‌സണ്‍ വഴി ഒരു കൂട്ടം ആളുകൾ അതിർത്തി കടന്നെത്തിയതായി അമേരിക്കൻ കസ്‌റ്റംസ്‌ വിഭാഗമാണ്‌ കനേഡിയന്‍ പൊലീസിന് വിവരം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഒരാളുടെ ബാ​ഗില്‍ നിന്ന് ഒരു കുഞ്ഞിന്റെ കളിപ്പാട്ടവും ഡയപ്പറും ഉള്‍പ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും എന്നാൽ സംഘത്തിൽ കുട്ടി ഉണ്ടായിരുന്നില്ലെന്നും യുഎസ് ഉ​ദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.