Tue. Nov 18th, 2025
ആസ്ട്രിയ:

കൊവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുതിയ അടവുമായി ആസ്ട്രിയ. വാക്‌സിനെടുക്കുന്നവർക്കായി പുതിയ ലോട്ടറി അവതരിപ്പിച്ചാണ് ആസ്ട്രിയൻ ഭരണകൂടത്തിന്റെ പുതിയ വിദ്യ. കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും ആളുകൾ വാക്‌സിനെടുക്കാൻ മടിക്കുന്നത് വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

വാക്‌സിനെടുക്കുന്നവർക്കെല്ലാം ലോട്ടറി വിതരണം ചെയ്യും. ഒരു ഡോസിന് ഒരു ലോട്ടറി ലഭിക്കും. മൂന്ന് ഡോസെടുത്താൽ മൂന്ന് ലോട്ടറിയും. ഓരോ പത്താമത്തെ ടിക്കറ്റിനും 500 യൂറോ(ഏകദേശം 42,232 രൂപ)യുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. മുന്‍പ് വാക്സിനെടുത്തവര്‍ക്കും ലോട്ടറി ലഭിക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.