Sat. Jan 18th, 2025
ജ​നീ​വ:

യു​ക്രെ​യ്നി​ൽ റ​ഷ്യ അ​ധി​നി​വേ​ശം ന​ട​ത്തു​മെ​ന്ന ആ​ശ​ങ്ക​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ യു ​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും ജ​നീ​വ​യി​ൽ ച​ർ​ച്ച ന​ട​ത്തി.

അ​ടു​ത്ത​യാ​ഴ്ച റ​ഷ്യ​യു​ടെ എ​ല്ലാ സു​ര​ക്ഷാ ആ​വ​ശ്യ​ങ്ങ​ൾ​ക്കും രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കാ​ൻ യു എ​സ് സ​മ്മ​തി​ച്ച​താ​യി ഒ​ന്ന​ര​മ​ണി​ക്കൂ​ർ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ബ്ലി​ങ്ക​നും ലാ​വ്‌​റോ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തൊ​രു നി​ർ​ണാ​യ​ക നി​മി​ഷ​മാ​ണെ​ന്ന് ബ്ലി​ങ്ക​ൻ ച​ർ​ച്ച​ക്ക് മു​ന്നോ​ടി​യാ​യി പ​റ​ഞ്ഞു.

ഇ​ന്ന് ഇ​വി​ടെ​ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ന​യ​ത​ന്ത്രം ഇ​പ്പോ​ഴും പ്രാ​യോ​ഗി​ക​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.