Mon. Dec 23rd, 2024
ചൈന:

കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ചൈനീസ് ഭരണകൂടം പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചൈനയിൽ ആദ്യമായി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചയാൾ കാനഡയിൽനിന്ന് വന്ന പാക്കേജ് തുറന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ചൈന അറിയിച്ചത്. അമേരിക്കയും ഹോങ്കോങ്ങും കടന്നാണ് പാക്കേജ് ചൈനയിലെത്തിയത്. ഇതുവഴി തന്നെയാണ് ഒമിക്രോണുമെത്തിയതെന്ന് ചൈനീസ് ആരോഗ്യ വൃത്തങ്ങൾ പറയുന്നു.

വിദേശത്തുനിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുന്നതും തപാൽ ഉരുപ്പടികൾ സ്വീകരിക്കുന്നതും പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.