Sat. Apr 20th, 2024
മനാമ:

യുഎഇ തലസ്ഥാനമായ അബുദാബിയിലെ ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തതിനു പിന്നാലെ യമൻ തലസ്ഥാനമായ സനായിൽ നടന്ന സൗദിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സനായിൽ വ്യോമാക്രമണം തുടരുന്നതായി അൽ എക്ബാരിയ ടിവി അറിയിച്ചു.

ഹൂതികളുടെ രണ്ടു ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർത്തു. 24 മണിക്കൂറിനിടെ 24 തവണ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായും കനത്ത നാശനഷ്ടം ഉണ്ടായതായും ഹൂതികളുടെ അൽ മാസിറ ടിവിയും റിപ്പോർട്ട് ചെയ്തു. അബുദാബിയിൽ നടന്നത് ഭീകരാക്രമണമാണെന്നും തിരിച്ചടിക്കുമെന്നും യുഎഇ പ്രതികരിച്ചു.

ആക്രമണത്തെതുടർന്ന് ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരാൻ തുടങ്ങി. അസംസ്‌കൃത എണ്ണ ചൊവ്വാഴ്ച 2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലെത്തി.