Mon. Dec 23rd, 2024
തൃശൂർ :

തൃശൂരിൽ മയക്കുമരുന്നുമായി ഡോക്ടർ പിടിയിലായി. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഡോക്ടർ പൊലീസിന്റെ പിടിയിലായത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജൻ കോഴിക്കോട് സ്വദേശി അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.

2.4 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ബംഗലൂരുവിൽ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഇയാൾ പിടിയിലായത്.

അതേസമയം, 15 ഡോക്ടർമാർ സ്ഥിരം ലഹരി ഉയോഗിക്കുന്നവരാണെന്ന അക്വിൽ മുഹമ്മദിന്റെ മൊഴി പൊലീസിനെ ഉൾപ്പെ‌ടെ ഞെട്ടിച്ചിട്ടുണ്ട്. തന്റെ മുറിയിൽ വന്നാണ് ഇവർ ലഹരിമരുന്ന് ഉപയോ​ഗിക്കുന്നതെന്നാണ് അക്വിൽ മൊഴി നൽകിയിട്ടുള്ളത്.