ലണ്ടൻ:
കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് 10 ഡൗണിങ് സ്ട്രീറ്റ് ഗാർഡനിൽ പാർട്ടി നടത്തിയതിന് പാർലമെന്‍റിൽ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 2020 മേയ് 20നായിരുന്നു സംഭവം. പാർട്ടിയിൽ പങ്കെടുക്കാൻ അയച്ച ഇമെയിൽ സന്ദേശം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
പാർട്ടിയിൽ പങ്കെടുത്ത കാര്യം ആദ്യമായി ബോറിസ് ജോൺസൺ സമ്മതിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെക്കണമെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ ആവശ്യപ്പെട്ടു.
നിയമംലംഘിച്ച് പാർട്ടി നടത്തിയതിന് ബോറിസ് ജോൺസൺ പാർലമെന്‍റിൽ മറുപടി പറയണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. തുടർന്നാണ് അദ്ദേഹം മാപ്പുപറഞ്ഞത്.