Mon. Dec 23rd, 2024
സൊമാലിയ:

സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ആറ് മരണം. സൊമാലിയയുടെ തലസ്ഥാനമായ മൊ​ഗാദിഷുവിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക സർക്കാർ സുരക്ഷാ മേധാവി മുഹമ്മദ് അബ്ദി അലി പറഞ്ഞു.

അൽ ഷബാബ് ജിഹാദി ​ഗ്രൂപ്പുകളാണ് അക്രമണത്തിന് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ. വിദേശ ഉദ്യോ​ഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ലഘുലേഖയിൽ സംഘം വ്യക്തമാക്കി. രാജ്യത്തെ തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്.

മൊ​ഗാദിഷുവിലൂടെ കടന്നുപോകുകയായിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നി​ഗമനം. ജനസാന്ദ്രത കൂടിയ പ്രദേശമായതിനാൽ കൂടുതൽ പേർ അപായപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നും അബ്ദി അലി അറിയിച്ചു. 2007 മുതൽ സൊമാലിയയിൽ അൽ ഷബാബ് സംഘത്തി​ന്റെ ആക്രമണങ്ങൾ തുടരുകയാണ്.