Sat. Jan 18th, 2025
അമേരിക്ക:

കൊവിഡ് -19 നെതിരെയുള്ള മിക്ക വാക്‌സിനുകളും വികസിത രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. വാക്‌സിന്‍ സമത്വം ഉറപ്പാക്കുന്നതിലൂടെ കൊവിഡ്-19 ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പുതിയ കണ്ടെത്തല്‍. എല്ലാവരിലേക്കും വാക്‌സിന്‍ എത്തക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം.

അമേരിക്കയിലെ ടെക്‌സാസിലെ ചില ശ്‌സ്ത്രജ്ഞര്‍ ഇതിനായി ചെലവ് കുറഞ്ഞ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു. ‘കൊബെവാക്‌സ്‌’ എന്നു പേരുള്ള വാക്‌സിന്‍ ‘പീപ്പിള്‍സ് കൊവിഡ് വാക്‌സിന്‍’ എന്ന സ്ഥാപനമാണ് വികസിപ്പിച്ചത്. കൊവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരെ പോരാടാന്‍ വികസ്വര രാജ്യങ്ങളേയും അവികസിത രാജ്യങ്ങളേയും സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ കോവിഡ് 19 തടയാനാകുമെന്നാണ് നിര്‍മാതാക്കള്‍ വിശ്വസിക്കുന്നത്.

ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലും ഹൂസ്റ്റണിലെ ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനും ചേര്‍ന്ന് 2021 അവസാനത്തോടെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യഅംഗീകരിച്ചു. ഇന്ത്യയില്‍, ഓപ്പണ്‍ ലൈസന്‍സോടെ ബയോളജിക്കല്‍ ഇ ലിമിറ്റഡ് എ്ന്ന സ്ഥാപനത്തിന് ഇതിന്റെ ഉത്പാദനാവകാശം കൈമാറി.