കേപ്ടൗണ്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ 223 റണ്‍സിന് പുറത്ത്. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി 79 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ നഷ്ടമായി. പ്രതിരോധിച്ച് കളിച്ച് അര്‍ധസെഞ്ചുറി പിന്നിട്ട വിരാട് കൊഹ്‌ലി സെഞ്ചുറി മോഹം സമ്മാനിച്ച ശേഷം 79 റണ്‍സില്‍ വീണു.
201 പന്തുകള്‍ നേരിട്ടാണ് കോലി 79 റണ്‍സ് നേടിയത്. പൂജാരയ്ക്കൊപ്പം മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടൊരുക്കിയത് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായി. പൂജാര 43 റണ്‍സെടുത്തു പുറത്തായി. അവസാന സെഷനിലാണ് ഇന്ത്യയ്ക്ക് ആറുവിക്കറ്റുകളും നഷ്ടമായത്.
റഹാനെ 9 റണ്‍സും പന്ത് 27 റണ്‍സുമെടുത്ത് പുറത്ത്. നാലുവിക്കറ്റെടുത്ത കഗിസൊ റബാഡയും മൂന്നു വിക്കറ്റെടുത്ത മാര്‍ക്കോ യാന്‍സനും അപകടകാരികളായി . ആദ്യ ദിനം തന്നെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെ ബുംറ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേട്ടമായി. എയ്ഡന്‍ മാര്‍ക്രമിനൊപ്പം നൈറ്റ് വാച്ച്മാന്‍ കേശവ് മഹാരാജ് രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങും