Wed. Dec 18th, 2024
ചെന്നൈ:

തമിഴ്‌നാട്ടിൽ 11 പുതിയ ഗവണ്മെന്‍റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്‍റെ പുതിയ കാമ്പസും പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാകും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക.

മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. ഇതിൽ 2145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തുക തമിഴ്‌നാട് സർക്കാരുമാണ് നൽകിയത്.

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും താങ്ങാനാവുന്ന മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ ശ്രമത്തിന് അനുസൃതമായാണ് ഈ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.