ഹവാന:
അമേരിക്കയുടെ കഠിന ഉപരോധങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ക്കിടയിലും വാക്സിന്‍ വിതരണത്തില്‍ സമ്പന്ന രാജ്യങ്ങളെ മറികടന്ന് ക്യൂബ. രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായവരില്‍ 90 ശതമാനത്തിനും ക്യൂബ ഇതിനകം ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. 83 ശതമാനം ആളുകള്‍ പൂർണമായും കുത്തിവയ്പ് എടുത്തു.
മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കിത്തുടങ്ങി. ജനസംഖ്യയുടെ 98 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയ യുഎഇ മാത്രമാണ് ക്യൂബയ്‌ക്ക് മുന്നില്‍.
തദ്ദേശീയമായി നിര്‍മിച്ച വാക്സിനുകളാണ് ക്യൂബയില്‍ വിതരണം ചെയ്യുന്നത്. മിക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളെയുംപോലെ അന്താരാഷ്ട്ര വിപണിയിൽനിന്ന് വാക്സിന്‍ വാങ്ങാൻ ക്യൂബയ്ക്ക് കഴിയുമായിരുന്നില്ല.