Wed. Nov 6th, 2024
കാബൂൾ:

അഫ്​ഗാനിസ്താനിൽ ലിറ്റർ കണക്കിന്​ മദ്യം ഇന്‍റലിജൻസ്​ ഏജൻസി കനാലിൽ ഒഴുക്കി. 3000 ലിറ്റർ മദ്യം തങ്ങളുടെ ഏജന്‍റുമാർ തലസ്​ഥാനത്തെ കനാലിൽ ഒഴുക്കികളയുന്ന വിഡിയോ ദൃശ്യങ്ങൾ ജനറൽ ഡയരക്​ട്രേറ്റ്​ ഓഫ്​ ഇന്‍റലിജൻസ്​ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കു​വെച്ചു.

മുസ്ലീങ്ങൾ മദ്യം ഉണ്ടാക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന്​ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ഇന്‍റലിജൻസ്​ ഉദ്യോഗസ്ഥൻ പറഞ്ഞു. എപ്പോഴാണ് തെരച്ചിൽ നടത്തിയതെന്നോ മദ്യം നശിപ്പിച്ചതെന്നോ വ്യക്തമല്ല, എന്നാൽ പരിശോധനയിൽ മൂന്ന് ഡീലർമാരെ അറസ്റ്റ് ചെയ്തതായി ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.