തെഹ്റാൻ:
മുതിർന്ന സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിൽ യു എസിനെതിരെ യുഎൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇറാൻ രംഗത്ത്. 2020 ജനുവരി മൂന്നിന് ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യു എസിനെതിരെ ഉപരോധമുൾപ്പെടെയുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഇറാൻ നിയമവകുപ്പ് യു എന്നിന് കത്തയച്ചത്. കത്ത് യു എൻ പൊതുസഭ പ്രസിദ്ധപ്പെടുത്തി.
ലോകത്തെ മുൻനിര ഭീകരവാദി എന്നു മുദ്രകുത്തി അന്നത്തെ യു എസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് ആണ് സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടത്.