Mon. Dec 23rd, 2024
കോട്ടയം:

പുതുവത്സരത്തലേന്ന് കുമരകത്ത് പൊലീസുകാരന്‍റെ വീടിനു നേരെ ‘മിന്നൽ മുരളി’ ആക്രമണം. വീടിന്‍റെ വാതിലും ജനലും അടിച്ചു തകർത്ത ശേഷം ചുമരിൽ ‘മിന്നൽ മുരളി ഒർജിനൽ’ എന്ന് എഴുതിവെക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്നു മക്കളും വെച്ചൂരാണ് ഇപ്പോൾ താമസം. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഷാജി വിവരമറിയുന്നത്. വീടിന്‍റെ കതകും ജനൽച്ചില്ലും അടിച്ചു തകർത്തതിനോടൊപ്പം തിണ്ണയിൽ മലമൂത്ര വിസർജനം നടത്തിയിട്ടുമുണ്ട്. ശുചിമുറിയും തകർത്തു.