Mon. Dec 23rd, 2024
കാബൂൾ:

അഫ്​ഗാനിസ്താന്​ അഞ്ച്​ ലക്ഷം ഡോസ്​ കൊവിഡ്​ വാക്സിൻ നൽകി ഇന്ത്യ. ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്സിനാണ്​ ഇന്ത്യ അഫ്​ഗാന്​ കൈമാറിയത്​. വിദേശകാര്യമന്ത്രാലയമാണ്​ അഫ്​ഗാന്​ വാക്സിൻ നൽകിയ വിവരം അറിയിച്ചത്​. രാജ്യത്തിനുള്ള മനുഷത്വപരമായ സഹായങ്ങൾ ഇനിയും തുടരുമെന്നും ഇന്ത്യ വ്യക്​തമാക്കി.

കാബൂളിലെ ഇന്ദിരാഗാന്ധി ആശുപത്രിക്കാണ്​ കൈമാറിയത്​. വരും ആഴ്ചകളിൽ അഞ്ച്​ ലക്ഷം ഡോസ്​ വാക്സിൻ കൂടി ഇന്ത്യ നൽകും. ഭക്ഷ്യധാന്യങ്ങൾ, 10 ലക്ഷം ഡോസ്​ കോവിഡ്​ വാക്സിൻ, മരുന്നുകൾ എന്നിവ അഫ്​ഗാന്​ നൽകുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്​. നേരത്തെ 1.6 ടൺ മരുന്ന്​ ലോകാരോഗ്യ സംഘടന വഴി ഇന്ത്യ അഫ്​ഗാന്​ കൈമാറിയിരുന്നു.