Wed. Jan 22nd, 2025
ഉക്രെയിൻ:

പടിഞ്ഞാറൻ ഉക്രെയിനിലെ കോസിവ് നഗരത്തിലെ ഒരു ആശുപത്രി. അവിടത്തെ ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൊവിഡ് മരണം നടക്കുന്നു. മരിച്ച രോഗിയുടെ ഓർമയ്ക്കായി നഴ്‌സുമാരിൽ ഒരാൾ ഒരു മെഴുകുതിരി കൊളുത്തി വെക്കുന്നു.

നിർഭാഗ്യവശാൽ ആ മെഴുകുതിരി അയാൾ കത്തിച്ചുവെച്ചത് ഐസിയുവിലെ ഓക്സിജൻ കോൺസൺട്രേറ്ററിനു തൊട്ടടുത്തായിരുന്നു. നിമിഷ നേരം കൊണ്ട് ആ മെഴുകുതിരിയിൽ നിന്ന് തീ ഓക്സിജൻ യൂണിറ്റിലേക്ക് പടരുന്നു. അത് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ പെട്ട് ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്ന മൂന്നു രോഗികൾ കൂടി വെന്തുമരിക്കുന്നു.

ഈ അപകടത്തിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനാണ് പൊള്ളലേറ്റു മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച മൂന്നു ഡോക്ടർമാർക്ക് ഗുരുതരമായ പൊള്ളലേൽക്കുകയും ചെയ്തു. ഇത് ഉക്രെയിനിലെ ആശുപത്രികളിൽ ഇക്കൊല്ലം നടക്കുന്ന മൂന്നാമത്തെ ഗുരുതരമായ തീപിടുത്തമാണ്.