Wed. Jan 22nd, 2025
പത്തനംതിട്ട:

പത്തനംതിട്ട ആങ്ങമൂഴിയിൽ ജനവാസ മേഖലയ്ക്ക് സമീപത്തുനിന്ന് പുലിയെ പിടികൂടി. ആങ്ങമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിനോട് ചേർന്നാണ് പുലിയെ കണ്ടെത്തിയത്. പരുക്കുകളോടെയാണ് പുലിയെ കണ്ടെത്തിയത്.

പുലിയെ വനംവകുപ്പ് ഓഫിസിലേക്ക് അധിതൃതർ മാറ്റിയിട്ടുണ്ട്. പുലിയെ പിടിക്കാൻ കെണിവച്ചിരുന്നെങ്കിലും പുലിയെ അത്ര ആയാസമില്ലാതെയാണ് വനം വകുപ്പ് പിടികൂടിയത്. പുലിക്ക് പരുക്കേറ്റ അവസ്ഥയിലായിരുന്നു.

തൊഴുത്തിന് സമീപം അവശനിലയിലായിരുന്നു പുലി ഉണ്ടായിരുന്നത്. അതേസമയം ഒരു വയസിന് താഴെ പ്രായമുള്ള പുലി മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങളൊന്നും പ്രദേശത്ത് ഉണ്ടാക്കിയിട്ടില്ല.