Thu. Dec 19th, 2024

സ്വന്തം ഭാര്യയുടെ നേട്ടങ്ങളിൽ അഭിമാനം കൊള്ളുകയാണ്​ ബോളിവുഡ് നടനും നടി ദീപികാ പദുക്കോണിന്‍റെ ഭര്‍ത്താവുമായ രണ്‍വീര്‍ സിങ്. ദീപിക ഏറ്റവും മികച്ച നടിയാണെന്നും അവർ തന്നെക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിൽ അഭിമാനം മാത്രമാണ്​ ഉള്ളതെന്നും രൺവീർ പറഞ്ഞു.

ഭാര്യയുടെ നേട്ടങ്ങളിൽ താൻ ഏറെ അഭിമാനിക്കുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത രാംലീല എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. അക്കാലം മുതലേ ദീപികയാണ് ബോളിവുഡില്‍ പ്രശസ്തയും കൂടുതല്‍ വരുമാനം നേടുന്നതും. എന്നാല്‍, തന്‍റെ വിജയങ്ങളിൽ ഭര്‍ത്താവ് രണ്‍വീര്‍ ബഹുമാനിക്കുന്നുണ്ടെന്ന് നേരത്തെ ബർഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക വ്യക്തമാക്കിയിരുന്നു.