Sat. Nov 16th, 2024
ടെല്‍ അവീവ്:

കൊവിഡ് -19 വാക്സിന്റെ നാലാമത്തെ ഡോസിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിന് ഇസ്രായേല്‍ ശ്രമമാരംഭിച്ചു. ഇതിനായി യുഎസ് പിന്തുണയും ഉണ്ടെന്നാണ് സൂചന.

ഇതു സംബന്ധിച്ച് ഇസ്രയേലി ആശുപത്രി തിങ്കളാഴ്ച ഒരു പഠനം ആരംഭിച്ചു. രാജ്യവ്യാപകമായി ദുര്‍ബലരായ ആളുകള്‍ക്കായി നാലാമത്തെ ഷോട്ടുകള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് ആരോഗ്യ ഉദ്യോഗസ്ഥരും സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെല്‍ അവീവിനടുത്തുള്ള ഷെബ മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്‍.

തങ്ങളുടെ പഠനം ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും കുറഞ്ഞത് നാല് മാസം മുമ്പ് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിച്ച 150 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു അധിക ഷോട്ട് നല്‍കുന്നതില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ വ്യക്തമാക്കി.

യുഎസ്, യൂറോപ്പ്, മറ്റ് സ്ഥലങ്ങള്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ റെക്കോര്‍ഡ് എണ്ണം പുതിയ അണുബാധകള്‍ക്ക് കാരണമാകുന്ന അതിവേഗം പടരുന്ന ഒമൈക്രോണ്‍ വേരിയന്റിനെ എങ്ങനെ നേരിടാമെന്ന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും ശ്രദ്ധിക്കുന്നു. കോവിഡ് വാക്സിനേഷനില്‍ നേരത്തെ മുന്നില്‍ നില്‍ക്കുന്ന ഇസ്രായേലിലെ നീക്കങ്ങള്‍ സൂക്ഷ്മമായി യുഎസ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്.