Thu. Nov 20th, 2025
കൊല്ലം:

കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. കൊല്ലം ചവറയിലാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ അപകടം നടന്നത്. മരിച്ചവരെല്ലാം മത്സ്യ തൊഴിലാളികളാണ്. ഇവര്‍ തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്. കരുണാമ്പരം (56), ബക്കുര്‍മന്‍സ് (45), ജസ്റ്റില്‍ (56), ബിജു (35) എന്നിവരാണ് മരണപ്പെട്ടത്. രണ്ടുപേരുടെ നില ഗുരുതരമാണ്.