Mon. Dec 23rd, 2024
യു എസ്:

മാർക്​ സുക്കർബർഗിന്‍റെ സ്വപ്​നമായ മെറ്റാവേഴ്​സിനെ കളിയാക്കി സ്​പെയ്​സ്​ എക്സ്​ – ടെസ്​ല സി ഇ ഒ ഇലോൺ മസ്ക്​. മെറ്റാവേഴ്​സ്​ ഒരു സംഭവമാണെന്ന്​​ തോന്നുന്നില്ലെന്നും സമീപ ഭാവിയിലൊന്നും എല്ലാവരും അതിലേക്ക്​ ആകൃഷ്ടരാകാൻ സാധ്യതയില്ലെന്നും അദ്ദേഹം ‘ദ ബാബിലോൺ ബീ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എനിക്ക്​ അറിയില്ല, ഈ മെറ്റാവേഴ്​സ്​ എന്ന സാധനം എന്നെ പോലൊരാൾക്ക്​ പറ്റിയതാണെന്ന്​. പക്ഷെ ആളുകൾ എന്നോട്​ അതിനെ കുറിച്ച്​ ഒരുപാട്​ പറയുന്നുണ്ട്​. മെറ്റാ പോലുള്ള കമ്പനികൾ മുന്നോട്ട് വയ്ക്കുന്ന ഈ വെർച്വൽ റിയാലിറ്റിയിൽ ആളുകൾ തുടരാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഭാവി താൻ കാണുന്നില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.