Thu. Jan 23rd, 2025
ബംഗളൂരു:

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന്​ പിന്നാലെ 80 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ്​ കുട്ടി​കളെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. കർണാടകയിലെ ഹാവേരി ജില്ലയിലാണ്​ സംഭവം.

വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക്​ വിളമ്പിയ ഉച്ചഭക്ഷണത്തിലാണ്​ ചത്തപല്ലിയെ കണ്ടെത്തിയത്​. ഭക്ഷണം കഴിച്ച 80 കുട്ടികളെയും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

കുട്ടികളെ ആരോഗ്യപരിശോധനക്ക്​ വിധേയമാക്കിയ ശേഷം ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്തതായി അധികൃതർ അറിയിച്ചു. സ്​കൂൾ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചു.