Thu. Dec 19th, 2024
കോഴിക്കോട്:

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍.

ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അതേ സമയം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. തീഅണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.