Mon. Dec 23rd, 2024
റിയോഡി ജനീറോ:

ഫുട്ബാൾ മൈതാനിയിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ നഗരമായ ഫോർട്ടലേസയിലാണ് വെടിവെപ്പ് നടന്നത്. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ടുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പൊലീസിന്‍റെ ഗുണ്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇവർ.