Wed. Nov 6th, 2024
ചൈന:

പാശ്ചാത്യ സ്വാധീനം ഉണ്ടെന്ന് കാട്ടി ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈനീസ് ഗവൺമെൻറ് വിലക്കേർപ്പെടുത്തി. പരമ്പരാഗത ചൈനീസ് സംസ്‌കാരത്തെ തകർക്കുന്നതാണ് ക്രിസ്മസെന്നും പാശ്ചാത്യ ആഘോഷമായ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഷിജിൻപിംഗ് ഗവൺമെൻറ് ജനങ്ങളോട് നിർദേശിച്ചു.

എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതാണ് ഈ നിയന്ത്രണങ്ങളുടെ പ്രാഥമിക കാരണമെന്നാണ് ഗവൺമെൻറ് പ്രതിനിധികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. 68 മില്യൺ ക്രിസ്ത്യാനികൾ താമസിക്കുന്ന ചൈനയിൽ ക്രിസ്മസിന് പൊതുഅവധിയില്ല. ജനസംഖ്യയുടെ അഞ്ചു ശതമാനം വരുന്നവരെയാണ് ഗവൺമെൻറ് പരിഗണിക്കാതിരിക്കുന്നത്. എന്നാൽ 1990 കൾ മുതൽ യുവജനങ്ങൾ ക്രിസ്മസ് ആഘോഷവേളയായി കണ്ടുവരുന്നുണ്ട്.