Wed. Jan 22nd, 2025

സ്വന്തം ടീമിന്റെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചു വീണ അൾജീരിയൻ ഫുട്ബോൾ താരം മരിച്ചു. അൾജീരിയൻ താരം സോഫിയൻ ലൂക്കാർ(28) ആണ് മരിച്ചത്. രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരത്തിന് ഇടയിലാണ് സംഭവം.

കളിയുടെ ആദ്യ പകുതിയിൽ ഗോൾകീപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈദ്യസഹായത്തിന് ശേഷം വീണ്ടും കളിക്കാൻ ഇറങ്ങി. എന്നാൽ വീണ്ടും കളിക്കാനിറങ്ങി 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഗ്രൗണ്ടിൽ കുഴഞ്ഞു വീണു.

ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലൂക്കാർ കുഴഞ്ഞു വീണതോടെ മത്സരം ഉപേക്ഷിച്ചിരുന്നു.