Mon. Dec 23rd, 2024
ധാക്ക:

ബംഗ്ലാദേശിലെ സുഗന്ധ നദിയിലൂടെ 800 യാത്രക്കാരുമായി പോയ കപ്പലിന്‌ തീപിടിച്ചു. നാൽപ്പതിലേറെ പേർ മരിച്ചു. 150 പേർക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ്‌ മൂന്നുനിലക്കപ്പൽ ‘എം വി അഭിജാൻ 10’ന്റെ എൻജിൻ മുറിയിൽ തീപിടിച്ചത്‌.

പിന്നീട്‌ മറ്റ്‌ ഭാഗങ്ങളിലേക്കും വ്യാപിച്ചു. രക്ഷപ്പെടാനായി നദിയിൽ ചാടിയവരിൽ ഒമ്പതുപേർ മുങ്ങിമരിക്കുകയായിരുന്നു. മറ്റുള്ളവർ പൊള്ളലേറ്റും പുക ശ്വസിച്ചുമാണ്‌ മരിച്ചത്‌. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്‌.

സംഭവത്തിൽ വിവിധ സർക്കാർ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. സർക്കാർ ഏഴംഗ കമീഷനെയും നിയമിച്ചു. മൂന്നുദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ നിർദേശിച്ചു.