Wed. Jan 22nd, 2025
യു കെ:

കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിന്റെ അറസ്റ്റിൽ വിമർശനവുമായി പ്രശസ്ത ബ്രിട്ടീഷ് സംഗീതബാൻഡായ പിങ്ക് ഫ്‌ളോയ്ഡ്. ബാൻഡ് സ്ഥാപകനും പ്രമുഖ സംഗീതജ്ഞനുമായ റോജർ വാട്ടേഴ്‌സ് ആണ് പർവേസിന്റെ അറസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു റോജർ വാട്ടേഴ്‌സിന്റെ പ്രതികരണം. ”മോദീ, ഖുറമിനെ വെറുതെ വിടുക” എന്നാണ് അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടത്. ഖുറം പർവേസിനെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള കാംപയിൻ ട്വീറ്റ് പങ്കുവച്ചായിരുന്നു റോജർ വാട്ടേഴ്‌സിന്റെ പ്രതികരണം.

പർവേസിന്റെ മോചനം ആവശ്യപ്പെട്ട് അന്താരാഷ്ട്രതലത്തിലുള്ള മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം Free Khurram Campaign 2021 എന്ന പേരിൽ ട്വിറ്റർ കാംപയിനും നടന്നിരുന്നു.