Sun. Apr 28th, 2024
യു കെ:

വാട്‌സ്ആപ്പും മെസഞ്ചറും ടെലഗ്രാമുമെല്ലാം അടക്കിവാഴുന്ന ലോകത്ത് ടെക്‌സ്റ്റ് മെസേജുകളെ(എസ്എംഎസ്) ഓർക്കാൻ ആർക്കാണ് നേരമല്ലേ! എന്നാൽ, ഒരു പത്തു വർഷം മുൻപ് വരെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നവരുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു എസ്എംഎസുകളെന്നു പറഞ്ഞാൽ ആരും നിഷേധിക്കില്ല.

പ്രണയം പറയാനും വിശേഷദിനങ്ങളിൽ ആശംസ നേരാനും ഉറ്റവരുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാനുമെല്ലാം ടെക്സ്റ്റ് മെസേജുകളെ ആശ്രയിച്ച ഒരു കാലമുണ്ടായിരുന്നു.

എന്തൊക്കെയായാലും ചരിത്രത്തിലെ ആദ്യ എസ്എംഎസ് എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? Merry Christmas എന്നായിരുന്നു ആ സന്ദേശം. 1992 ഡിസംബർ മൂന്നിനായിരുന്നു ബ്രിട്ടീഷ് ടെലകോം കമ്പനിയായ വൊഡാഫോണിൽനിന്ന് ന്യൂബറിയിലെ ഒരു എൻജിനീയറായ നീൽ പാപ്‌വർത്ത് സുഹൃത്ത് റിച്ചാർഡ് ജാർവിസിന് ആ എസ്എംഎസ് അയച്ചത്. ആ എസ്എംഎസ് ഇപ്പോൾ വൻതുകയ്ക്ക് ലേലത്തിൽ വിറ്റിരിക്കുകയാണ് വൊഡാഫോൺ.