Sun. May 18th, 2025
നെയ്‌റോബി:

അടുത്ത വർഷം 2.2 കോടി ഇത്യോപ്യക്കാർ ഭക്ഷണത്തിന്‌ സഹായത്തെ ആശ്രയിക്കേണ്ടി വരുമെന്ന്‌ ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട്‌. ആഭ്യന്തരയുദ്ധം, വരൾച്ച, വെള്ളപ്പൊക്കം, രോഗങ്ങൾ, വെട്ടുക്കിളി ആക്രമണം എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങൾ രാജ്യത്തെ പട്ടിണിയും മറ്റ്‌ ദുരിതങ്ങളും രൂക്ഷമാക്കി.

തെക്കുകിഴക്കൻ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമാണ്‌. ഒറോമിയ, സൊമാലി മേഖലകളിൽ സ്ഥിതി ഗൗരവതരം. ടിഗ്രേ പടയാളികളുടെ നിയന്ത്രണത്തിലുള്ള അംഹാര മേഖലയിലാണ്‌ പട്ടിണി ഏറ്റവും രൂക്ഷം. 37 ലക്ഷം പേർക്കാണ്‌ ഇവിടെ സഹായം ആവശ്യമുള്ളത്‌. ആഭ്യന്തര യുദ്ധത്തെ തുടർന്ന്‌ 40 ലക്ഷത്തിലധികം പേർക്ക്‌ നാടുവിടേണ്ടി വന്നു.