Fri. Nov 22nd, 2024
മോ​സ്​​കോ:

നി​യ​മ​പ​ര​മാ​യി നി​രോ​ധ​ന​മു​ള്ള ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​ ഗൂ​ഗ്ളി​ന്​ 10 കോ​ടി ഡോ​ള​റി‍െൻറ പി​ഴ ശി​ക്ഷ വി​ധി​ച്ച്​ റ​ഷ്യ​ൻ കോ​ട​തി. മോ​സ്​​കോ​യി​ലെ ത​ഗാ​ൻ​സ്​​കി ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക കോ​ട​തി​യാ​ണ്​ 7.2 ബി​ല്യ​ൺ റൂ​ബ്​​ൾ (ഏ​താ​ണ്ട്​ 98.4 ദ​ശ​ല​ക്ഷം ഡോ​ള​ർ) പി​ഴ ഒ​ടു​ക്കാ​ൻ ക​മ്പ​നി​യോ​ട്​ ഉ​ത്ത​ര​വി​ട്ട​ത്. പ്രാദേശിക നിയമംമൂലം നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാത്തതിന്​ ഫേസ്​ബുക്കിന്​ രണ്ടു കോടി ഡോളർ പിഴയും ഇതേ കോടതി ചുമത്തി.

മ​രു​ന്നു​ക​ളു​ടെ ദു​രു​പ​യോ​ഗം, ആ​യു​ധം, സ്ഫോ​ട​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ഈ ​വ​ർ​ഷം ആ​ദ്യ​ത്തി​ൽ കോ​ട​തി ക​മ്പ​നി​യോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും ​ആ​ക്ടി​വി​സ്​​റ്റു​മാ​യ അ​ല​ക്സി ക്രം​ലി​നെ അ​നു​കൂ​ലി​ച്ച്​ ചി​ല​ർ ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ഗൂ​ഗ്​​ൾ വീ​ഴ്ച വ​രു​ത്തി​യ​താ​യും പ്രാ​ദേ​ശി​ക കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യം പ​ഠി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ​ഗൂ​ഗ്​​ളി‍െൻറ പ്ര​തി​ക​ര​ണം.