ന്യൂഡൽഹി:
ഫോൺ കോളുകളുടെയും ഇന്‍റർനെറ്റ് ഉപയോഗത്തിന്‍റെയും വിവരങ്ങൾ രണ്ടുവർഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം ഇന്‍റർനെറ്റ് സേവന ദാതാക്കൾക്ക് ടെലികോം വകുപ്പിന്‍റെ നിർദേശം. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരു വർഷത്തിൽനിന്ന് രണ്ടുവർഷമായുള്ള ഉയർത്തൽ.
കോൾ വിവരങ്ങൾ, എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഐ.പി വിലാസം തുടങ്ങിയവ ലൈസൻസി സൂക്ഷിക്കണം. ഇത്തരം രേഖകൾ സൂക്ഷ്മ പരിശോധനക്കായി രണ്ട് വർഷത്തേക്ക് സൂക്ഷിക്കണം -സർക്കുലറിൽ പറയുന്നു. ഇതിന്‍റെ ഭാഗമായി ടെലികോം ലൈസൻസ് കരാറിൽ ഭേദഗതി വരുത്തി ഡിസംബർ 21ന് ഉത്തരവിറങ്ങി.
കോൾ വിവരങ്ങൾ, ഇന്‍റർനെറ്റ് ഉപയോഗം എന്നിവ സൂക്ഷിക്കേണ്ടതിന്‍റെ സമയം നീട്ടിയത് വിവിധ അന്വേഷണ സുരക്ഷ ഏജൻസികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്നും ടെലികോം വകുപ്പ് പറയുന്നു.