Fri. Nov 22nd, 2024
ന്യൂഡൽഹി:

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വിലയ്ക്ക് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. ലഖ്‌നൗവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രിയങ്കയുടെ ആരോപണങ്ങള്‍.

അയോധ്യ ക്ഷേത്രം ട്രസ്റ്റിന് തന്നെയാണ് കോടികള്‍ക്ക് ഭൂമി മറിച്ചുവിറ്റത്. വിഷയത്തില്‍ വ്യക്തമായ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആരോപണങ്ങളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

‘രാമക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂമി രണ്ട് കോടി രൂപയ്ക്കാണ് വാങ്ങിയത്. ഈ ഭൂമി രണ്ടായി പകുത്ത് എട്ട് കോടിയ്ക്കും 18.8 കോടിക്കും വീതം രാമക്ഷേത്ര ട്രസ്റ്റിന് വിറ്റ രേഖ തന്റെ കൈവശമുണ്ട്. ഈ തട്ടിപ്പില്‍ രണ്ട് കോടിയുടെ വസ്തു 26.5 കോടിക്കാണ് ക്ഷേത്രം ട്രസ്റ്റിന് ലഭിക്കുന്നത്- പ്രിയങ്കാ ഗാന്ധി ആരോപിച്ചു.