Mon. Dec 23rd, 2024
തെ​ൽ​അ​വീ​വ്​:

ഇ​റാ​ൻ മു​ൻ സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ൽ യു.​എ​സി​നെ സ​ഹാ​യി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ൻ മേ​ധാ​വി മേ​ജ​ർ ജ​ന ത​മി​ർ ഹെ​യ്മാ​ൻ. ഇ​സ്രാ​യേ​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ഹീ​ബ്രു ഭാ​ഷ​യി​ലു​ള്ള മാ​സി​ക​യി​ലാ​ണ്​ ഹെ​യ്മാ‍െൻറ അഭിമുഖം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

2020 ജ​നു​വ​രി​യി​ൽ ബ​ഗ്ദാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു എ​സ്​ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ ഖാ​സിം സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ത്. വ​ധ​ത്തി​ൽ ഇ​സ്രാ​യേ​ലി​നു പ​ങ്കു​ണ്ടെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​െ​ന്ന​ങ്കി​ലും ഉ​ന്ന​ത​ത​ല സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്​ ആ​ദ്യ​മാ​ണ്.