കൊടുങ്ങല്ലൂർ:
മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും കൊച്ചിൻ റിഫൈനറിസിൽ അപ്രന്റിസ് പരിശീലനവും പൂർത്തിയാക്കിയ സുഹൃത്തുക്കൾ മത്സ്യക്കൃഷിയിൽ ഒരു പരീക്ഷണം നടത്തി. 10 മാസം കൊണ്ടു മികച്ച വിജയം. സുഹൃത്തുക്കളുടെ കൂട് മത്സ്യക്കൃഷിയിൽ ഇന്ന് 10.30ന് ഇ ടി ടൈസൺ എംഎൽഎ വിളവെടുപ്പ് നടത്തും.
ശ്രീനാരായണപുരം പഞ്ചായത്തിലാണ് വെളുത്ത് കടവിലാണ് പനങ്ങാട് അറക്കൽ വൈശാഖും പനങ്ങാട് മാണിക്കുന്നത് മുഹമ്മദ് അസ്‌ലമും ചേർന്നു കൂടു മത്സ്യക്കൃഷി തുടങ്ങിയത്. വള്ളിവട്ടം യൂണിവേഴ്സൽ എൻജിനീയറിങ് കോളജിലും പളനി ശ്രീ സുബ്രഹ്മണ്യ കോളജിലും എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയവരാണ് ഇരുവരും. വീട്ടിൽ ഒരുക്കിയ പടുതാകുളത്തിലും ടാങ്കുകളിലും മത്സ്യം വളർത്തിയ പരിചയം മാത്രം വച്ചാണ് ലക്ഷങ്ങൾ മുടക്കിയുള്ള പരീക്ഷണത്തിനിറങ്ങിയത്.
ഫിഷറീസ് വകുപ്പിന്റെ സഹായവും സഹകരണവും പദ്ധതിക്ക് ലഭിച്ചു. ഫെബ്രുവരിയിലാണ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.