Sat. Jan 18th, 2025
ന്യൂ​യോ​ർ​ക്ക്​:

ആ​ഗോ​ള ക​മ്പ​നി​യാ​യ പ്രോ​ക്​​ട​ർ ആ​ൻ​ഡ്​​ ഗാം​ബ്​​ളി‍െൻറ (പി ​ആ​ൻ​ഡ്​ ​ജി) ​പാ​ൻ​റീ​ൻ ബ്രാ​ൻ​ഡി​ലു​ള്ള 30ഓ​ളം ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ​നി​ന്ന്​ തി​രി​കെ വി​ളി​ച്ചു. ഉ​ത്​പ​ന്ന​ങ്ങ​ളി​ൽ അ​ർ​ബു​ദ​ത്തി​ന്​​ കാ​ര​ണ​മാ​കു​ന്ന ബെ​ൻ​സീ​ൻ എ​ന്ന രാ​സ​വ​സ്​​തു​വി‍െൻറ സാ​ന്നി​ധ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ക​മ്പ​നി അ​റി​യി​ച്ചു.

ഏ​റോ​സോ​ൾ സ്​​പ്രേ, ഷാം​പൂ, ക​ണ്ടീ​ഷ​ന​ർ, ഓ​ൾ​ഡ്​ സ്​​പൈ​സ്, പ്ര​കൃ​തി​ദ​ത്ത സ​ത്ത്​ (ഹെ​ർ​ബ​ൽ എ​സ​ൻ​സ്) തു​ട​ങ്ങി​യ ഉ​ത്​പ​ന്ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യി വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ക​മ്പ​നി അ​റി​യി​ച്ച​ത്. പി​ൻ​വ​ലി​ച്ച മു​ഴു​വ​ൻ ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ​യും വി​വ​രം ക​മ്പ​നി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​ൻ​വ​ലി​ച്ച ഉ​ത്​പ​ന്ന​ങ്ങ​ളി​ലെ ബെ​ൻ​സീ​ൻ സാ​ന്നി​ധ്യം ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന അ​ള​വി​ലാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യാ​ണ്​ തി​രി​കെ എ​ടു​ക്കു​ന്ന​തെ​ന്നും ക​മ്പ​നി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.