Mon. Dec 23rd, 2024
മരട്:

സിനിമാ നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അഫ്‌സലിനെയാണ് (34) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ ബംഗളുരുവില്‍ വെച്ച് ഒരു ചടങ്ങില്‍ വെച്ച് ഇയാളും നടിയും പരിചയപ്പെട്ടിരുന്നു.

ഇതിൻെറ അടിസ്ഥാനത്തില്‍ സമ്മാനങ്ങളും ഭക്ഷണങ്ങളുമൊക്കെയായി നടിയുടെ ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലെ താമസ സ്ഥലങ്ങളിലെത്തി ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. സമ്മാനങ്ങൾ നിരസിച്ച പാർവതി ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം വൈറ്റിലയിൽ നടി താമസിക്കുന്ന ഫ്‌ളാറ്റിലും ഇയാള്‍ എത്തിയതിനെതുടര്‍ന്ന് മരട് പൊലീസില്‍ നടി പരാതി നല്‍കുകയായിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ പ്രതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചതായി മരട് സി ഐ ജോസഫ് സാജന്‍ പറഞ്ഞു.