Fri. Mar 29th, 2024
തിരുവനന്തപുരം:

വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. സംസ്ഥാന -ജില്ലാ തല സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല കമ്മിറ്റിയുടെ ചെയർമാൻ.

ജില്ലാ തലത്തിൽ കലക്ടർ അധ്യക്ഷനാകും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നിശ്ചയിക്കുക എന്നിവയാണ് സമിതികളുടെ ചുമതലകൾ. ദേശീയ വന്യജീവി ബോര്‍ഡിൻ്റെ ശുപാര്‍ശ പ്രകാരമാണ് സമിതികള്‍ രൂപീകരിച്ചത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല ഏകോപന സമിതിയില്‍ 14 അംഗങ്ങള്‍ ഉണ്ട്. സമിതികള്‍ ചുരുങ്ങിയത് മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേരണമെന്നും സർക്കാർ ഉത്തരവിൽ നിര്‍ദേശം ഉണ്ട്.