Mon. Dec 23rd, 2024
ടോ​ക്യോ:

എ​ട്ടു കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 607 കോ​ടി രൂ​പ) ന​ൽ​കി​ ബ​ഹി​രാ​കാ​ശ​യാ​ത്ര പു​റ​പ്പെ​ട്ട ജ​പ്പാ​നി​ലെ ശ​ത​കോ​ടീ​ശ്വ​ര​ൻ യു​സാ​കു മീ​സാ​വ​യും സ​ഹ​യാ​ത്രി​ക​രും 12 ദി​വ​സ​ത്തെ ആ​കാ​ശ​യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി. ഓ​ൺ​ലൈ​ൻ ഫാ​ഷ​ൻ വ്യ​വ​സാ​യി മീ​സാ​വ, സ​ഹാ​യി യോ​സോ ഹി​രാ​നോ എ​ന്നി​വ​ർ​ക്കൊ​പ്പം റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി അ​ല​ക്​​സാ​ണ്ട​ർ മി​സു​ർ​കി​യും ചേ​ർ​ന്നാ​ണ്​ സോ​യൂ​സ്​ എം എ​സ്​-20​ലേ​റി യാ​ത്ര പു​റ​പ്പെ​ട്ടി​രു​ന്ന​ത്.

അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ ദി​വ​സ​​ങ്ങ​ളോ​ള​മു​ള്ള വാ​സം വി​ശ​ദീ​ക​രി​ച്ച്​ യൂ​ട്യൂ​ബി​ൽ ത​ന്നെ പി​ന്തു​ട​രു​ന്ന​വ​ർ​ക്കാ​യി മീ​സാ​വ വീഡി​യോ ത​യാ​റാ​ക്കി​യി​രു​ന്നു. ക​സാ​ഖ്​​സ്​​താ​നി​​ലെ പു​ൽ​​പ്ര​ദേ​ശ​ത്ത്​ വി​ജ​യ​ക​ര​മാ​യി തി​രി​ച്ചി​റ​ക്കം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ റ​ഷ്യ​യും ബ​ഹി​രാ​കാ​ശ ടൂ​റി​സ​​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ക്കു​ന്ന​തി​ന് തു​ട​ക്ക​മായി.