Wed. Jan 22nd, 2025

യുവ സെൻസേഷൻ പാബ്ലോ ഗാവി ബാഴ്സലോണയിൽ തുടരുമെന്ന് റിപ്പോർട്ട്. ബാഴ്സയുമായി അഞ്ച് വർഷത്തെ കരാറിൽ താരം ഒപ്പിടുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ബില്ല്യൺ റിലീസ് ക്ലോസും താരത്തിനുണ്ടാവും.

ബാഴ്സലോണയിൽ ഇപ്പോൾ ഏറ്റവും മികച്ച് നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഗാവി. 17കരനായ താരം ക്ലബിൻ്റെ ഭാവിയാകുമെന്നാണ് വിലയിരുത്തൽ. ആറ് വർഷം മുൻപ് റിയൽ ബെറ്റിസിൽ നിന്നാണ് ഗാവി ബാഴ്സയിലെത്തിയത്.

ബാഴ്സ അക്കാദമിയിലെത്തിയ താരം ഈ സീസണിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. 15 മത്സരങ്ങളിൽ സീനിയർ ക്ലബ് ജഴ്സിയണിഞ്ഞ താരം ഒരു ഗോൾ നേടിയിട്ടുണ്ട്. സ്പെയിൻ ദേശീയ ടീമിലും യുവതാരം ബൂട്ടണിഞ്ഞു.