Mon. Dec 23rd, 2024
ചൈന:

ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ കഴിഞ്ഞ ദിവസം എക്‌സ്പ്രസ് വേ പാലം തകർന്ന് നാല് പേർ മരിച്ചു. ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ എസോ സിറ്റിയിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.

അപകടത്തില്‍ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പാലം തകര്‍ന്ന് വീണപ്പോള്‍ ഒരു കാര്‍ അതിനടിയില്‍പ്പെട്ടു. മൂന്ന് ട്രക്കുകളായിരുന്നു ഈ സമയം പാലത്തിലുണ്ടായിരുന്നത്.

ഇവ താഴേക്ക് മറിഞ്ഞ് വീണു. സംഭവം നടക്കുമ്പോള്‍ പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.