Mon. Dec 23rd, 2024
ദില്ലി:

പനാമ പേപ്പർ കേസിൽ ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ ഇടപാടുകളും പരിശോധിക്കാനൊരുങ്ങി ഇഡി. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബച്ചന്റെ വിദേശകമ്പനികൾ സംബന്ധിച്ചും ചോദ്യങ്ങൾ നടി ഐശ്വര്യ റായിയോട് ആരാഞ്ഞു. കേസിൽ ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.

പനാമ പേപ്പർക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കുകയാണ് ഇഡി. ഐശ്വര്യ റായിയുടെ വിദേശകമ്പനിയിലേക്ക് മാത്രമല്ല ബച്ചൻ കുടുംബത്തിന്റെ വിദേശ ഇടപാടുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ബച്ചൻ കുടുംബത്തിന്റെ മുഴുവൻ വിദേശ സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുമെന്നാണ് വിവരം.

ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഐശ്വര്യയോട് അമിക് പാർട്ണഴ്സ് ലിമിറ്റഡ് എന്ന കമ്പനിയെ കുറിച്ച് 50 ചോദ്യങ്ങൾ ഇഡി ചോദിച്ചു. അമിതാഭ് ബച്ചന്റ വിദേശ കമ്പനികൾ, അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ ഡി ഐശ്വര്യയോട് ചോദിച്ചറിഞ്ഞു.