Mon. Dec 23rd, 2024
വാ​ഷി​ങ്​​ട​ൺ:

ലോ​സ്​ ആ​ഞ്​​ജ​ല​സി​ൽ സം​ഗീ​ത​പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്കി​യ വേ​ദി​യു​ടെ അ​ണി​യ​റ​യി​ൽ​വെ​ച്ച്​ കു​ത്തേ​റ്റ റാ​പ്​ ഗാ​യ​ക​ൻ ഡ്രാ​കി​യോ മ​രി​ച്ചു. ഡാ​ര​ൽ ക്ലാ​ഡ്​​വെ​ൽ എ​ന്നാ​ണ്​ യ​ഥാ​ർ​ത്ഥ പേ​ര്. ശ​നി​യാ​ഴ്​​ച രാ​ത്രി​ പ​രി​പാ​ടി തു​ട​ങ്ങു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ കു​ത്തേ​റ്റ​ത്.

ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഡ്രാ​കി​യോ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ പ​രി​പാ​ടി റ​ദ്ദാ​ക്കി. 2015ലാ​ണ്​ റാ​പ്​ സം​ഗീ​ത​ത്തി​ൽ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച് ഡ്രാ​കി​യോ എ​ന്ന പേ​രി​ൽ​ ഡാ​ര​ൽ ക്ലാ​ഡ്​​വെ​ൽ വേ​ദി​ക​ളി​ൽ നി​റ​യു​ന്ന​ത്.

ആ​യു​ധം കൈ​വ​ശം​വെ​ച്ച​തി​ന്​ 2017ലും ​കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന്​ 2018ലും ​അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ടെ​യും ആ​ൽ​ബം പു​റ​ത്തി​റ​ക്കി. 2020ലാ​ണ്​ ജ​യി​ലി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.