Fri. May 3rd, 2024
യു എസ്:

അതിവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം ഒമിക്രോണിനെതിരെ
തങ്ങളുടെ വാക്സിന്റെ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് പ്രമുഖ മരുന്ന് നിർമാതാക്കളായ മോഡേണ. ലബോറട്ടറി പരിശോധനയിലാണ് ഇത് തെളിഞ്ഞതെന്ന് കമ്പനി അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഒമിക്രോൺ വകഭേദം ലോകത്താകമാനം ഭീകരമായി വ്യാപിക്കുന്നതിനെ തുടർന്നാണ് കമ്പനി നിലവിലുള്ള വാക്സിന്റെ വകഭേദത്തിനുള്ള പ്രതിരോധം പരിശോധിക്കാൻ തീരുമാനിച്ചത്. ഒമിക്രോണിനെതിരെ പുതിയ വാക്സിൻ നിർമ്മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വർഷമാദ്യം അതിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

തങ്ങളുടെ നിലവിലെ വാക്സിന്റെ രണ്ട് ഡോസുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ ആന്റിബോഡികൾ ഉത്പാദിക്കുന്നതായും എന്നാൽ ഒരു ബൂസ്റ്റർ ഡോസ് ഇതിനേക്കാൾ മുപ്പത്തേഴ് മടങ് ഫലപ്രദമാണെന്നും കണ്ടെത്തിയതായി മോഡേണ അറിയിച്ചു.